തൊട്ടതെല്ലാം പൊന്നാക്കിയ ഫുട്ബോൾ ലോകത്തെ മാന്ത്രികന് എൽ എ ഗ്യാലക്സിയുടെ ആദരം. ക്ലബ്ബിനൊപ്പം നടത്തിയ മികച്ച പ്രകടനങ്ങൾക്കുള്ള ആദരസൂചകമായാണ് അമേരിക്കൻ ഫുട്‌ബോൾ ക്ലബ്ബ് എൽ.എ ഗ്യാലക്‌സി ഡേവിഡ് ബെക്കാമിന്റെ പ്രതിമ അനാച്ഛാദനം ചെയ്തത്. ഗ്യാലക്‌സി ഡിഗ്നിറ്റി ഹെൽത്ത് പാർക്കിന്റെ മുന്നിലാണ് പ്രതിമ സ്ഥാപിച്ചത്.
പുതിയ സീസണ് മുന്നോടിയായി നടത്തിയ ചടങ്ങിൽ ബെക്കാമിനൊപ്പം ഗ്യാലക്‌സിയുടെ മുൻ പരിശീലകൻ ബ്രൂസ് അരീന, മേജർ ലീഗ് സോക്കർ കമ്മിഷൻ ഡോൺ ഗാർബർ എന്നിവരും പങ്കെടുത്തു. ”ടീമിനോടും രാജ്യത്തോടുമുള്ള എന്റെ സ്‌നേഹത്തെ തിരിച്ചറിഞ്ഞതിൽ സന്തോഷം. ലീഗിന്റെയും ക്ലബ്ബിന്റെയും വളർച്ചയുടെ ഭാഗമാവാൻ കഴിഞ്ഞതിൽ അഭിമാനമുണ്ട്”ബെക്കാം പറഞ്ഞു.