മിഴികൾ കൊണ്ടെന്നെ കാട്ടി
വഴികൾ പലതും
ഇതുവരെയറിയാ ഇടങ്ങളിലേക്ക്
മിന്നിമറിഞ്ഞ ആ മിഴികളിൽ ഭാവങ്ങൾ
തീയും പ്രണയവും തുളുമ്പി
ഓരോ ഇടങ്ങളും പരിചയമാവാൻ
ആ മിഴികളെനിക്കൊരു പ്രേരണയെന്നു
തിരിച്ചറിവായ്.
ചെറുകോണുകളിലൊതുങ്ങിയതെങ്കിലും
നിനവുകൾക്കുള്ള നിറങ്ങൾക്ക്
തേടുമീയിടങ്ങൾ
പുതുമയാം ലോകങ്ങൾപോലെ
മിഴികൾ ചൂടിയവളൊരു നാളും
അരികിൽ വരില്ലെന്നു നിനച്ചു
വഴികളോരോന്നും വിജയത്തിലേക്കായ്
കനവുകളിൽ കണ്ടുകൊതിച്ചു
ചുവടുകളോർക്കാതെ പലതിലേക്കും ചുറ്റി
തിരികെവന്നപ്പോഴും മിഴികൾകണ്ടില്ല
ഇരുളാവാൻ നിൽക്കാതെ ഒരുലോകം തിരഞ്ഞു
ആദ്യമായുറപ്പോടെ ചുവടുവച്ചു
പരിചയമില്ലാത്തയാ മുഖത്തിൻെറ മിഴികളിൽ
കണ്ടൊരു സൗന്ദര്യമിന്നെവിടെയും
Click this button or press Ctrl+G to toggle between Malayalam and English