ബീഫ് വിന്താലു

 

 

 

ബീഫ് – നെയ്യോടു കൂടിയത് അരക്കിലോ

ഇഞ്ചി -ഒരു ചെറിയ കഷണം

വെളുത്തുള്ളി – പത്ത് അല്ലി

കുരുമുളക് – രണ്ടു ടീസ്പൂണ്‍

കടുക് – ഒരു ടീസ്പൂണ്‍

മുരിങ്ങാതൊലി – രണ്ട് ഇഞ്ച് നീളത്തില്‍ ഒരു കഷണം

കാശ്മീരി മുളകു പൊടി – രണ്ടു ടേബിള്‍ സ്പൂണ്‍

മഞ്ഞള്‍പൊടി- കാല്‍ ടീസ്പൂണ്‍

പട്ട – ഒരിഞ്ചു നീളത്തില്‍ രണ്ടെണ്ണം

ഗ്രാമ്പു – അഞ്ചെണ്ണം

ഏലക്കായ – ആറെണ്ണം

പെരുംജീരകം – ഒരു ടീസ്പൂണ്‍

തക്കാളി – വലുത് രണ്ടെണ്ണം

സവാള – വലുത് രണ്ടെണ്ണം

വിനാഗിരി – മസാല അരക്കാന്‍ ആവശ്യത്തിന്

ഉപ്പ് വെളിച്ചണ്ണ – ആവശ്യത്തിന്

തയാറാക്കുന്ന വിധം

കഴുകി വൃത്തിയാക്കിയ ബീഫ് രണ്ടിഞ്ചു നീളത്തിലും ഒരിഞ്ചു വീതിയിലും കഷണങ്ങളാക്കുക. ഒരു ചീനച്ചട്ടി ചൂടാക്കി ഗ്രാമ്പു, പട്ട, ഏലക്കായ, പെരുംജീരകം, കടുക് എന്നിവ ചെറുതായി ചൂടാക്കണം. ഇത് ഒരു മിക്സിയുടെ ചെറിയ ജാറിലേക്ക് ഇട്ട് ഇഞ്ചി, വെളുത്തുള്ളി, മുരിങ്ങാതൊലി, മുളകുപൊടീ, മഞ്ഞള്‍പ്പൊടി, കുരുമുളക് ഇവ ചേര്‍ത്ത് അരയാനുള്ള പാകത്തില്‍ വിനാഗിരി ചേര്‍ത്ത് കട്ടിയായി അരച്ചെടുക്കണം. ഇത് ഇറച്ചിയിലേക്ക് ചേര്‍ത്ത് ഉപ്പും ചേര്‍ത്ത് നന്നായി ഇളക്കി രണ്ടു മണിക്കൂര്‍ വയ്ക്കുക. സവാളയും തക്കാളിയും ചെറുതായി അരിഞ്ഞ് ഒരു കുക്കറില്‍ വെളിച്ചണ്ണ ചേര്‍ത്ത് നന്നായി വഴറ്റണം . ഇതിലേക്ക് രണ്ടു മണിക്കൂറിനു ശേഷം മസാല നന്നായി പിടിച്ച ബീഫ് ചേര്‍ത്തു ഇളക്കി പാകത്തിനു വെള്ളവും ചേര്‍ത്ത് വേവിക്കണം. അരപ്പ് നന്നായി പൊതിഞ്ഞ പാകത്തില്‍ ( അച്ചാര്‍ പാകം ) ഇറക്കി അപ്പത്തിന്റെയോ ചപ്പാത്തിയുടേയോ കൂടെ ഉപയോഗിക്കാം.

* പാകം ചെയ്ത ബീഫ് കുക്കറില്‍ തന്നെ സൂക്ഷിക്കണം . ഇത് ഓരോ പ്രാവശ്യവും നന്നായി ചൂടാക്കി ഉപയോഗിക്കാം.

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here