ബീഫ് ഫ്രൈ

beaf-fry

 

ബീഫ് – ഒരു കിലോ

പച്ചമുളക് – അഞ്ചെണ്ണം

ഇഞ്ചി – ഒരു കഷണം

സവാള – രണ്ടെണ്ണം വലുത്

വെളുത്തുള്ളി – പത്ത് അല്ലി

തക്കാളി – രണ്ടെണ്ണം

ചുവന്ന മുളക് – പത്തെണ്ണം

പെരും ജീരകം – രണ്ടു ടീസ്പൂണ്

മുളകുപൊടി – രണ്ടു ടീസ്പൂണ്

മഞ്ഞള്പൊടി – അര ടീസ്പൂണ്

ചുവന്നുള്ളി – പത്ത് അല്ലി

മീറ്റ് മസാലപ്പൊടി – മൂന്ന് ടീസ്പൂണ്

ഉപ്പ്, വെളിച്ചണ്ണ, കറിവേപ്പില – ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം:-

ഇറച്ചി കഴുകി മഞ്ഞള്‍പ്പൊടി, ഉപ്പ്, ഇഞ്ചി, പച്ചമുളക്, കറിവേപ്പില ഇവ ചേര്‍ത്ത് വേവിച്ചു വറ്റിക്കുക. ചുവന്ന മുളക്, ചുവന്നുള്ളി, വെളുത്തുള്ളി, പെരുംജീരകം ഇവ ഒന്നിച്ചു ഇടിക്കണം – വെളിച്ചണ്ണ ചൂടാകുമ്പോള്‍ ഇടിച്ച ഉള്ളി ചേര്‍ത്ത് നന്നായി മൂക്കുമ്പോള്‍ മുളകുപൊടി, മീറ്റ് മസാലപ്പൊടി ഇവചേര്‍ത്ത് വഴറ്റി, വേവിച്ച് ഇറച്ചി ചേര്‍ത്ത് നന്നായി വരട്ടണം. ഇറക്കി വയ്ക്കുന്നതിനു മുന്‍പ് ഇതിലേക്ക് ചെറുതായി കൊത്തിയരിഞ്ഞ സവാളയും തക്കാളിയും ചേര്‍ത്ത് ഇളക്കി വാങ്ങി ഉപയോഗിക്കാം.

ഒരു വിധം നെയ്യുള്ള ഇറച്ചിയാണ് ഫ്രൈ ചെയ്യാന്‍ നല്ലത്. ഇല്ലെങ്കില്‍ വെളിച്ചണ്ണ കൂടുതല്‍ ഉപയോഗിക്കേണ്ടതായി വരും.

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here