ബഷോ ബുക്സിന്റെ പ്രഥമ സാഹിത്യ പുരസ്‌കാരം പ്രശസ്ത സാഹിത്യകാരൻ എം.മുകുന്ദന്.നാദാപുരത്തു വെച്ച ചടങ്ങിലാണ് അവാർഡ് നൽകിയത്. മതവും ജാതിയും വർഗവും ഉൾപ്പെടെ ദൈവങ്ങളെ പോലും വിൽക്കുന്ന ഒരു രാജ്യമായി ഇന്ത്യ മാറിയെന്ന് എം. മുകുന്ദൻ. ബാഷോ ബുക്സിന്റെ പ്രഥമ സാഹിത്യ പുരസ്കാരം സ്വീകരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ചരിത്രകാരൻ എം.ജി.എസ് നാരായണൻ പുരസ്കാരവും പ്രശസ്തിപത്രവും എം. മുകുന്ദന് നൽകി. കവി കെ.ടി. സൂപ്പി അധ്യക്ഷത വഹിച്ചു. എസ്.എസ്. ശ്രീകുമാർ അവാർഡ് കൃതിയായ ‘കുട നന്നാക്കുന്ന ചോയി’യെക്കുറിച്ചുള്ള അനുബന്ധ പ്രഭാഷണം നടത്തി. എ.കെ. അബ്ദുൽ ഹക്കീം, കുഞ്ഞിക്കണ്ണൻ വാണിമേൽ എന്നിവർ സംസാരിച്ചു. ബാഷോ ബുക്സ് ചെയർമാൻ വി.സി. ഇക്‌ബാൽ സ്വാഗതവും സൽമാൻ മാസ്റ്റർ നന്ദിയും പറഞ്ഞു