വൈക്കം മുഹമ്മദ് ബഷീര്‍ മലയാള പഠന കേന്ദ്രം” ട്രസ്റ്റ് ഏര്‍പ്പെടുത്തിയ “യുവപ്രതിഭ പുരസ്കാര”ത്തിന് എം. അമല്‍ എഴുതിയ “വ്യസനസമുച്ചയം” എന്ന നോവല്‍ അര്‍ഹമായി. മുപ്പത് വയസ്സ് വരെയുള്ള എഴുത്തുകാരുടെ വിഭാഗത്തിലാണ് അമല്‍ തിരഞ്ഞെടുക്കപ്പെട്ടത്. പതിനായിരം രൂപയും അനുമോദനപത്രവും ശില്‍പവും അടങ്ങുന്നതാണ് പുരസ്‌കാരം. തിരുവനന്തപുരം പിരപ്പന്‍കോട് സ്വദേശിയാണ്.
കഥ, നോവല്‍, ഗ്രാഫിക് നോവല്‍ വിഭാഗങ്ങളിലായി എട്ട് കൃതികളുടെ കര്‍ത്താവാണ്.
മാര്‍ച്ച് പതിനൊന്നാം തീയതി എറണാകുളത്ത് നടക്കുന്ന ബഷീര്‍ അനുസ്മരണ സമ്മേളനത്തില്‍ പുരസ്‌കാരം സമര്‍പ്പിക്കുമെന്ന് ട്രസ്റ്റ് സെക്രട്ടറി വി.വി.എ. ശുക്കൂര്‍ അറിയിച്ചു
Home പുഴ മാഗസിന്