വൈക്കം മുഹമ്മദ് ബഷീറിന്റെ ‘നീലവെളിച്ചം’ വെള്ളിത്തിരയിൽ എത്തുന്നു എന്ന വാർത്ത വന്നിട്ട് കുറച്ചു നാളായി. സാഹിത്യ പ്രേമികളുടെ കാത്തിരിപ്പിന് വിരാമമിട്ട് ചിത്രീകരണം ഏപ്രിലിൽ ആരംഭിക്കും. ബഷീറിന്റെ നീലവെളിച്ചം’ എന്ന ചെറുകഥയെ അവലംബിച്ച് ആഷിക്ക് അബുവാണ് ചിത്രം ഒരുക്കുന്നത്. വൈക്കം മുഹമ്മദ് ബഷീറിന്റെ 113-മത് ജന്മദിനത്തോടനുബന്ധിച്ചാണ് ചിത്രം പ്രഖ്യാപിച്ചത്.
ഗുഡ്നൈറ്റ് മോഹൻ്റെ നിർമ്മാണത്തിലാണ് സിനിമ പുറത്തിറങ്ങുക. ഷൈജു ഖാലിദാണ് ക്യാമറ കൈകാര്യം ചെയ്യുക. ബിജിപാലും റെക്സ് വിജയനും ചേർന്ന് സംഗീതം. എഡിറ്റർ സൈജു ശ്രീധരൻ.