വൈക്കം മുഹമ്മദ് ബഷീറിന്റെ ‘നീലവെളിച്ചം’ സിനിമയാകുന്നു

 

അനശ്വര സാഹിത്യകാരന്‍ വൈക്കം മുഹമ്മദ് ബഷീറിന്റെ നീലവെളിച്ചം’ എന്ന ചെറുകഥയെ അവലംബിച്ച് സിനിമയൊരുക്കാന്‍ ആഷിക്ക് അബു. ‘നീലവെളിച്ചം’ എന്നു തന്നെ പേരിട്ടിരിക്കുന്ന ചിത്രത്തില്‍ പൃഥ്വിരാജ്, കുഞ്ചാക്കോ ബോബന്‍, റിമ കല്ലിങ്കല്‍, സൗബിന്‍ ഷാഹിര്‍ എന്നിവര്‍ പ്രധാനവേഷങ്ങളിലെത്തും. വൈക്കം മുഹമ്മദ് ബഷീറിന്റെ 113ാം ജന്മദിനത്തോടനുബന്ധിച്ചാണ് ചിത്രത്തിന്റെ പ്രഖ്യാപനം. ‘നീലവെളിച്ച’ വും മറ്റ് പ്രധാന കഥകളും എന്ന പേരില്‍ ഡിസി ബുക്‌സ് പുസ്തകം പ്രസിദ്ധീകരിച്ചിട്ടുണ്ട്. പുസ്തകം ഇപ്പോള്‍ ഇ-ബുക്കായി വായനക്കാര്‍ക്ക് ലഭ്യമാണ്.

ഗുഡ്‌നൈറ്റ് മോഹൻ്റെ നിർമ്മാണത്തിലാണ് സിനിമ പുറത്തിറങ്ങുക. ഷൈജു ഖാലിദാണ് ക്യാമറ കൈകാര്യം ചെയ്യുക. ബിജിപാലും റെക്സ് വിജയനും ചേർന്ന് സംഗീതം. എഡിറ്റർ സൈജു ശ്രീധരൻ. ചിത്രം ഈ വർഷാവസാനം ചിത്രീകരണം ആരംഭിക്കുമെന്ന് ആഷിഖ് അബു അറിയിച്ചു.

 

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here