വൈക്കം മുഹമ്മദ് ബഷീറിന്റെ ജന്മനാട് കേന്ദ്രീകരിച്ച് ഇരുപത്തിയേഴ് വർഷമായി പ്രവർത്തിക്കുന്ന വൈക്കം മുഹമ്മദ് ബഷീർ സ്മാരക സമിതി മലയാള ഭാഷയ്ക്ക് സമഗ്ര സംഭാവന നൽകി വരുന്നവർക്ക് ബഷീർ കൃതിയുടെ പേരിൽ ഏർപ്പെടുത്തിയിട്ടുള്ള ബഷീർ ബാല്യകാലസഖി പുരസ്കാരത്തിന് പ്രശസ്ത എഴുത്ത്കാരി ബി.എം. സുഹറയും ബഷീർ അമ്മ മലയാളം സാഹിത്യ കൂട്ടായ്മ നൽകുന്ന ബഷീർ അമ്മ മലയാളം പുരസ്കാരത്തിന് പ്രശസ്ത കവയത്രി വി.എം.ഗിരിജയും അർഹരായി.
പ്രശസ്തിപത്രവും ഫലകവും 10001 രൂപ ക്യാഷ് അവാർഡുമാണ് രണ്ടു പുരസ്കാരങ്ങൾക്കും നൽകുന്നത്. ഭരത് ഭവൻ സെക്രട്ടറിയും നാടക-ചലച്ചിത്ര സംവിധായകനും മായ പ്രമോദ് പയ്യന്നൂർ ചെയർമാനും തിരകഥാകൃത്തും ചലച്ചിത്ര സംവിധായകരുമായ ഡോ.എം.എ.റഹ്മാൻ, ബി.ഉണ്ണികൃഷ്ണൻ , സാഹിത്യകാരൻമാരായ കെ.വി. മോഹൻ കുമാർ, കിളിരൂർ രാധാകൃഷ്ണൻ , മാധ്യമ പ്രവർത്തകരായ ഡോ. പോൾ മണലിൽ, എം. സരിത മോഹനവർമ്മ, ഡോ. യു. ഷംല , ഡോ.എസ്. ലാലി മോൾ, ഡോ.അംബിക. എ. നായർ എന്നാവർ അടങ്ങുന്ന ജൂറിയാണ് അവാർഡ് ജേതാക്കളെ തിരഞ്ഞെടുത്തത്. കോവി ഡ് മഹാമാരി കുറയുന്നതോടു കൂടി പുരസ്കാരങ്ങൾ തലയോലപ്പറമ്പിൽ വച്ച് നൽകുമെന്ന് ബഷീർ സ്മാരക സമിതി വൈസ് ചെയർമാൻ മോഹൻ.ഡി.ബാബുവും ജനറൽ സെക്രട്ടറി പി.ജി. ഷാജി മോനും ബഷീർ അമ്മ മലയാളം സാഹിത്യ കൂട്ടായ്മ ചെയർപേഴ്സൺ ഡോ.എസ്. ലാലി മോളും അറിയിച്ചു.
Click this button or press Ctrl+G to toggle between Malayalam and English