ജനതാ കള്‍ച്ചറല്‍ സെന്റര്‍ കുവൈത്ത്(ജെ.സി.സി.) ഏര്‍പ്പെടുത്തിയ വൈക്കം മുഹമ്മദ് ബഷീര്‍ പുരസ്‌കാരം കഥാകൃത്ത് കെ.രേഖയ്ക്ക് മന്ത്രി സജി ചെറിയാന്‍ നല്‍കുന്നു. എല്‍.ജെ.ഡി. സംസ്ഥാന പ്രസിഡന്റ് എം.വി. ശ്രേയാംസ് കുമാര്‍ എം.പി., വി.സുരേന്ദ്രന്‍പിള്ള, ഷെയ്ക് പി.ഹാരിസ്, എന്‍.എം.നായര്‍ തുടങ്ങിയവര്‍ സമീപം
തിരുവനന്തപുരം: ജനതാ കൾച്ചറൽ സെന്റർ കുവൈത്ത്(ജെ.സി.സി.) ഏർപ്പെടുത്തിയ വൈക്കം മുഹമ്മദ് ബഷീർ പുരസ്കാരം കഥാകൃത്ത് കെ.രേഖയ്ക്കു നൽകി. മന്ത്രി സജി ചെറിയാൻ പുരസ്കാരദാനം നിർവഹിച്ചു. വൈക്കം മുഹമ്മദ് ബഷീറിന്റെ സംഭാവനകൾ പുതുതലമുറയെ പഠിപ്പിക്കാനുള്ള പദ്ധതികൾ സർക്കാർ ആവിഷ്കരിക്കുമെന്ന് മന്ത്രി പറഞ്ഞു. അഫ്ഗാനിസ്താനിലെ സംഭവവികാസങ്ങൾ കേരളത്തിലെ ജനങ്ങൾക്കു പാഠമാകണം. ഇത്തരം വിഭജന സമീപനങ്ങളെ നേരിടാൻ സാംസ്കാരികരംഗത്തുള്ളവർ പ്രതിബദ്ധത കാണിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
എൽ.ജെ.ഡി. സംസ്ഥാന പ്രസിഡന്റ് എം.വി.ശ്രേയാംസ് കുമാർ എം.പി. അധ്യക്ഷനായി. കുവൈത്തിലെ എല്ലാ മേഖലയിലും അംഗീകാരം കിട്ടിയ സംഘടനയാണ് ജെ.സി.സി.യെന്നും വിശ്വസാഹിത്യകാരന്റെ പേരിലുള്ള പുരസ്കാരം അർഹതപ്പെട്ടവർക്കുതന്നെയാണ് ലഭിച്ചിരിക്കുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. 25000 രൂപയും ഫലകവും പ്രശസ്തിപത്രവുമാണ് പുരസ്കാരം.
Click this button or press Ctrl+G to toggle between Malayalam and English