മലയാള സാഹിത്യത്തിലെ പ്രതിഭാസമായിരുന്ന വൈക്കം മുഹമ്മദ് ബഷീർ ഇന്നും മലയാളികൾക്കിടയിൽ സജീവമാണ്. തന്റെ പുസ്തകങ്ങളിലൂടെ വായിച്ചാലും വായിച്ചാലും മടുക്കാത്ത കഥകളുടെ ശേഖരം ബാക്കിവെച്ചിട്ടാണ് മഹാനായ ആ എഴുത്തുകാരൻ പിൻവാങ്ങിയത്.
ഭാഷയിലും ശൈലിയിലും ഒരേസമയം ലളിതമാവാനും അതേ സമയം തന്നെ ഭദ്രമാവാനും ബഷീറിന് സാധിക്കും. ഭാഷയുടെ മന്ത്രികതയും , അവതരണത്തിലെ സൂക്ഷ്മതയും അത്രമാത്രം മൗലികമാവുകയും ചെയ്യും,
ബാല്യകാല സഖി, പാത്തുമ്മായുടെ ആട്, പ്രേമലേഖനം, മതിലുകള്‍, ശബ്ദങ്ങള്‍, ന്റൂപ്പുപ്പാക്കൊരാനേണ്ടാര്‍ന്ന്, പാവപ്പെട്ടവരുടെ വേശ്യ, മുച്ചീട്ടുകളിക്കാരന്റെ മകൾ എന്നിങ്ങനെ എത്രയോ ഉദാഹരണങ്ങൾ.
അവാർഡുകളും ബഹുമതികളും ഏറെ ലഭിച്ചിട്ടുണ്ടെങ്കിലും അതിനെല്ലാം ഉപരിയായി മലയാളികളുടെ ബഷീർ കൃതികളോടുള്ള പ്രണയമാണ് ബഷീറിന്റെ ഏറ്റവും വലിയ നേട്ടം.