വൈക്കം മുഹമ്മദ് ബഷീറിന്റെ 25-ാമത് ചരമവാര്‍ഷികാചരണവും ബഷീര്‍ ബാല്യകാലസഖി പുരസ്‌കാരവിതരണവും നടന്നു. വൈക്കം മുഹമ്മദ് ബഷീര്‍ സ്മാരകസമിതിയുടെയും ബഷീര്‍ അമ്മ മലയാളം സാഹിത്യകൂട്ടായ്മയുടെയും ആഭിമുഖ്യത്തില്‍ ബഷീറിന്റെ ജന്മദേശമായ തലയോലപ്പറമ്പില്‍ വെച്ചാണ് പരിപാടികള്‍ സംഘടിപ്പിച്ചത്.
ബഷീര്‍ സ്മാരക സമിതി ചെയര്‍മാന്‍ കിളിരൂര്‍ രാധാകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. ഈ വര്‍ഷത്തെ ബഷീര്‍ ബാല്യകാലസഖി പുരസ്‌കാര ജേതാവും പ്രശസ്ത സംവിധായകനുമായ അടൂര്‍ ഗോപാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. അടൂര്‍ ഗോപാലകൃഷ്ണനുള്ള പുരസ്‌കാരം കിളിരൂര്‍ രാധാകൃഷ്ണൻ സമ്മാനിച്ചു. സമിതി വൈസ് ചെയര്‍മാന്‍ ഡോ.പോള്‍ മണലില്‍ പുരസ്‌കാര തുകയായ 10,001 രൂപ അദ്ദേഹത്തിന് സമര്‍പ്പിച്ചു. തുടര്‍ന്ന്
നടന്ന ബഷീര്‍ അനുസ്മരണ പ്രഭാഷണം വയലാര്‍ അവാര്‍ഡ് ജേതാവും മുന്‍ പൊതുവിദ്യാഭ്യാസ ഡയറക്ടറുമായിരുന്ന കെ.വി മോഹന്‍കുമാര്‍ നിര്‍വ്വഹിച്ചു.
രാവിലെ 10.30ന് തലയോലപ്പറമ്പ് എന്‍.എസ്.എസ് കരയോഗം ശ്രീസരസ്വതി മണ്ഡപം ഹാളില്‍ വെച്ചാണ് പരിപാടികള്‍ നടന്നത്.