ശെരിയാണ്
ബഷീറിൽ തട്ടിതടഞ്ഞു
വീഴുകയാണ് നാമോരോരുത്തരും!!
വീണ്ടും വീണ്ടും,
ബഷീറിന്റെ
വരികളിലൂടെ
വാക്യങ്ങളിലൂടെ
ശൈലിയിലൂടെ!!
അക്ഷരക്കൂട്ടങ്ങളിലൂടെ
കണ്ണോടിക്കുമ്പോൾ
പതറിവീഴുന്നത് ‘ബഷീറെ’-
ന്ന ലഹരിയിലേക്കാവാം….!!
അവിടെ
ഇടറുന്നത്
ഹൃദയമാകാം!!
ഹൃദയത്തിലേക്ക്
എത്തിപ്പെടുന്നതോ,
ഒരു ‘യാത്ര’യിലൂടെയും!!
‘ബഷീർ’ എന്ന
ശകടത്തിൽ
ഒരു മുറിടിക്കറ്റുമെടുത്ത്
ബഷീറിലേക്കുള്ള ഒരു യാത്ര!!!
ലഹരിയുടെ
അക്ഷരക്കിളികളെ
നമ്മിലേക്ക് പറത്തി
വിടുന്ന ഒരു ജിന്നിലേക്ക്…….!!
ബഷീറിൽ തട്ടിതടഞ്ഞു
വീഴുന്നൊരീ നമ്മൾ!!