ബഷീർ സ്മാരക സാഹിത്യ-പ്രതിഭാ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു

 

വൈക്കം മുഹമ്മദ് ബഷീർ അനുസ്മരണ സമിതിയും കണ്ണൂരിലെ ഏറോസിസ് കോളേജ് ഒഫ് ഏവിയേഷൻ ആൻഡ് മാനേജ്മന്റ് സ്റ്റഡീസും ചേർന്ന് ഏർപ്പെടുത്തിയ ബഷീർ സാഹിത്യ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. ശാന്ത രാമചന്ദ്ര, നാസർ മുതുകാട്, സുദീപ് തെക്കേപ്പാട്ട്, കെ.കെ ജയരാജൻ, ഷാജി പട്ടിക്കര, ജാസ്മിൻ സമീർ എന്നിവർക്കാണ് ബഷീർ സാഹിത്യ പുരസ്കാരം. 5,000 രൂപയാണ് പുരസ്കാരത്തുക.

ചലച്ചിത്ര നിർമ്മാതാവ് സർഗചിത്ര അപ്പച്ചൻ, നടൻ വിനോദ് കോവൂർ, കവിയും ഗാനരചയിതാവുമായ പൂച്ചാക്കൽ ഷാഹുൽ, ചരിത്രഗ്രന്ഥകാരൻ തച്ചിലോട്ട് നാരായണൻ എന്നിവർ ബഷീർ പ്രതിഭാ പുരസ്കാരങ്ങൾക്ക് അർഹരായി.10,000 രൂപയാണ് അവാർഡ് തുക.

27 ന് അളകാപുരി ഹാളിൽ ഒരുക്കുന്ന ചടങ്ങിൽ മന്ത്രി അഹമ്മദ് ദേവർകോവിൽ, എം.കെ രാഘവൻ എം.പി, നജീബ് കാന്തപുരം എം.എൽ.എ എന്നിവർ പുരസ്കാരങ്ങൾ സമ്മാനിക്കുമെന്ന് വൈക്കം മുഹമ്മദ് ബഷീർ അനുസ്മരണ സമിതി ചെയർമാൻ റഹിം പൂവാട്ട്പറമ്പ് പറഞ്ഞു.

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here