ബഷീര്‍ ഫെസ്റ്റ് സമാപിച്ചു

 

ജൂലൈ ഒന്നുമുതല്‍ അഞ്ചുവരെ നടന്ന ബഷീര്‍ ഫെസ്റ്റ് സമാപിച്ചു. ബഷീര്‍ വൈലാലില്‍ നടന്ന ബഷീര്‍ അനുസ്മരണ സമ്മേളനം മന്ത്രി പി എ മുഹമ്മദ് റിയാസ് ഉദ്ഘടാനം ചെയ്തു. ബഷീര്‍ മനുഷ്യപക്ഷത്ത് ഉറച്ചുനിന്ന എഴുത്തുകാരനായിരുന്നുവെന്ന് മന്ത്രി പറഞ്ഞു.

മേയര്‍ ഡോ.ബീന ഫിലിപ്പ് അധ്യക്ഷയായ ചടങ്ങില്‍ എം പി അബ്ദുസ്സമദ് സമദാനി എംപി മുഖ്യപ്രഭാഷണം നടത്തി. എഴുത്തുകാരന്‍ കെ വി മോഹന്‍ കുമാര്‍, ആലങ്കോട് ലീലാകൃഷ്ണന്‍, എ സജീവന്‍, അനീസ് ബഷീര്‍, ഷാഹിന ബഷീര്‍, രവി ഡി സി തുടങ്ങിയവര്‍ സംസാരിച്ചു. ബഷീറിന്റെ പേരക്കുട്ടികളായ നസീം മുഹമ്മദ് ബഷീര്‍ സ്വാഗതവും വസീം മുഹമ്മദ് ബഷീര്‍ നന്ദിയും പറഞ്ഞു.

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here