വായനപക്ഷാചരണത്തിന്‍റെ ഭാഗമായി മധുരവേലി പബ്ലിക്ക് ലൈബ്രറി ബാലവേദിയുടെ നേതൃത്വത്തിൽ ബഷീർ പുസ്തക വായന സംഘടിപ്പിച്ചു.മഹാനായ മലയാള കഥാകാരന്റെ കൃതികളെ പുതിയ തലമുറയെ പരിചയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് ബഷീർ കൃതികളെ ഇതിനായി തിരഞ്ഞെടുത്തത്. താലൂക്ക് പ്രസിഡന്‍റ് പി.യു. വാവ ഉദ്ഘാടനം ചെയ്തു. ലൈബ്രറി പ്രസിഡന്‍റ് പ്രഫ കെ.വി. ബാബുരാജ് അധ്യക്ഷത വഹിച്ചു. ബഷീർ പുസ്തകങ്ങളെക്കുറിച്ച് പി.എം. ശശി ക്ലാസ് നയിച്ചു.
Home പുഴ മാഗസിന്