ആർട്ട് ആൻഡ് ക്രാഫ്റ്റ്, ലിറ്ററേച്ചർ ടൂറിസം ഫെസ്റ്റിവൽ; ബഷീർ ജന്മദിനാഘോഷ പരിപാടികൾക്ക് തുടക്കം

 

ഓൾ ഇന്ത്യ മലയാളി അസോസിയേഷനും ബേപ്പൂർ ഹെറിറ്റേജ് ഫോറവും ചേർന്ന് സംഘടിപ്പിക്കുന്ന വൈക്കം മുഹമ്മദ് ബഷീർ ജന്മദിനാഘോഷ പരിപാടി ‘ആർട്ട് ആൻഡ് ക്രാഫ്റ്റ്, ലിറ്ററേച്ചർ ടൂറിസം ഫെസ്റ്റിവലി’ന് വ്യാഴാഴ്ച തുടക്കം. 40 ദിവസം നീണ്ടുനിൽക്കുന്ന വിപുലമായ പരിപാടികളാണ് ഒരുക്കിയതെന്നും സംഘാടകസമിതി പത്രസമ്മേളനത്തിൽ അറിയിച്ചു.

ചലച്ചിത്രോത്സവം, ചെറുകഥാമത്സരം, ഹ്രസ്വചിത്രമത്സരം, ബഷീർ കഥകളെ ആസ്പദമാക്കി തയ്യാറാക്കുന്ന വീഡിയോ അവതരണം, വിവിധഭാഷകളിൽ ബഷീർ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ‘ഹൺഡ്രഡ് സെക്കൻഡ് കാ സുൽത്താൻ’, സെമിനാർ തുടങ്ങിയവ നടക്കും. ഇതുകൂടാതെ 30-ഓളം കലാകാരന്മാരുടെ നേതൃത്വത്തിൽ ബേപ്പൂർ ജങ്കാർ ജെട്ടിയോട് ചേർന്നുള്ള പോർട്ടിന്റെ 150 അടിയിൽപ്പരം നീളമുള്ള ചുമരിൽ ബഷീർ കഥകളുടെ ചിത്രങ്ങൾ വരയ്ക്കും. ആർട്ടിസ്റ്റ് ഗുരുകുലം ബാബു ബീച്ചിൽ ബഷീറിന്റെ മണൽശില്പം തീർക്കും.

പരിപാടിയുടെ ഉദ്ഘാടനം വ്യാഴാഴ്ച വൈകീട്ട് നാലിന് കാലിക്കറ്റ് പ്രസ് ക്ലബ്ബിലെ മലപ്പുറം പി. മൂസ ഹാളിൽ മേയർ ഡോ. ബീനാ ഫിലിപ്പ് നിർവഹിക്കും. ചിത്രഭിത്തിയുടെ ഉദ്ഘാടനം ആർട്ടിസ്റ്റ് മദനൻ നിർവഹിക്കും. ഫെബ്രുവരി ഒന്നിന് രാവിലെ 11-ന് മലബാർ പാലസിൽ നടത്തുന്ന സാംസ്കാരികസമ്മേളനം മിസോറം ഗവർണർ പി.എസ്. ശ്രീധരൻപിള്ള ഉദ്ഘാടനം ചെയ്യും.

തുടർന്ന് എഴുത്തുകാർ പങ്കെടുക്കുന്ന സാഹിത്യ സമ്മേളനവും നടക്കും. പത്രസമ്മേളനത്തിൽ സംഘാടകസമിതി ചെയർമാൻ എം.കെ. പ്രശാന്ത്, ജനറൽകൺവീനർ പ്രദീപ് ഹുഡിനോ, ഇ.ആർ. ആനന്ദ മണി, കെ. മുരളി ബേപ്പൂർ, നീതു തുടങ്ങിയവർ പങ്കെടുത്തു.

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English