തലയോലപ്പറമ്പിലെ വൈക്കം മുഹമ്മദ് ബഷീർ സ്മാരക ട്രസ്റ്റിന്റെ 15-ാമത് ബഷീർ അവാർഡ് എം. മുകുന്ദന്. അദ്ദേഹത്തിന്റെ ‘നൃത്തംചെയ്യുന്ന കുടകൾ’ എന്ന നോവലിനാണ് അവാർഡ്. അൻപതിനായിരം രൂപയും പ്രശസ്തിപത്രവും സി.എൻ. കരുണാകരൻ രൂപകല്പന ചെയ്ത ശില്പവുമടങ്ങിയതാണിത്.
ജഡ്ജിങ് കമ്മിറ്റിയുടെ യോഗം ട്രസ്റ്റ് ചെയർമാൻ അഡ്വ. പി.കെ.ഹരികുമാറിന്റെ അധ്യക്ഷതയിൽചേർന്നാണ് അവാർഡ് നിർണയിച്ചത്. ബഷീറിന്റെ ജന്മദിനമായ ജനുവരി 21-ന് വൈകീട്ട് അഞ്ചിന് ബഷീർ സ്മാരക മന്ദിരത്തിൽ അവാർഡ് സമ്മാനിക്കുമെന്ന് ട്രസ്റ്റ് സെക്രട്ടറി ഡോ. സി.എം. കുസുമൻ അറിയിച്ചു.