തലയോലപ്പറമ്പ് വൈക്കം മുഹമ്മദ് ബഷീര്‍ സ്മാരക ട്രസ്റ്റിന്റെ 12-ാമത് ബഷീര്‍ പുരസ്‌കാരം മലയാളത്തിന്റെ പ്രിയ കഥാകാരന്‍ ടി.പത്മനാഭന്. ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ച ടി.പത്മനാഭന്റെ മരയ എന്ന കഥാസമാഹാരമാണ് പുരസ്‌കാരത്തിന് അര്‍ഹമായത്. 50,000 രൂപയും പ്രശസ്തിപത്രവും സി.എന്‍.കരുണാകരന്‍ രൂപകല്പന ചെയ്ത ശില്‍പവുമടങ്ങുന്നതാണ് പുരസ്‌കാരം. വൈക്കം മുഹമ്മദ് ബഷീറിന്റെ ജന്മദിനമായ ജനുവരി 21-ന് തലയോലപ്പറമ്പിലെ ബഷീര്‍ സ്മാരക മന്ദിരത്തില്‍വെച്ച് പുരസ്‌കാരം സമര്‍പ്പിക്കും.
Home പുഴ മാഗസിന്