വൈക്കം മുഹമ്മദ് ബഷീര്‍ മലയാള പഠനകേന്ദ്രം ഏര്‍പ്പെടുത്തിയ 2018-ലെ ബഷീര്‍ പുരസ്‌കാരം ഇ.കെ. ഷീബയ്ക്ക് പി.കെ. ഷംസുദീന്‍ സമ്മാനിച്ചു. ‘മഞ്ഞനദികളുടെ സൂര്യന്‍’ എന്ന നോവലാണ് അവരെ പുരസ്‌കാരത്തിന് അർഹയാക്കിയത്. 25,000 രൂപയും പ്രശംസാപത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം. ചടങ്ങില്‍ കെ.എല്‍. മോഹനവര്‍മ ബഷീര്‍ അനുസ്മരണ പ്രഭാഷണം നടത്തി.. 30 വയസ്സിനു താഴയുള്ള യുവപ്രതിഭാ പുരസ്‌കാരം അമലിന്റെ ‘വ്യസനസമുച്ചയം’ എന്ന നോവലിന് നല്‍കി.
Home പുഴ മാഗസിന്