ബഷീര്‍ ദിനാഘോഷം ജൂലായ് അഞ്ചുമുതൽ

 

ഈ വര്‍ഷത്തെ ബഷീര്‍ ദിനാഘോഷങ്ങള്‍ ജൂലൈ അഞ്ചിന് കോഴിക്കോട് ബേപ്പൂരിലെ വൈലാലില്‍ വീട്ടില്‍ വെച്ചു നടക്കും. രാവിലെ 10.30ന് ആരംഭിക്കുന്ന പരിപാടികള്‍ പൊതുമരാമത്ത്, ടൂറിസം വകുപ്പ് മന്ത്രി പി. എ. മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും. എഴുത്തിന്റെ മാന്ത്രികന്‍ വൈക്കം മുഹമ്മദ് ബഷീറിന്റെ ഇരുപത്തിയേഴാം ചരമാവാര്‍ഷികദിനമാണ് ജൂലൈ അഞ്ചിന്.

അനീസ് ബഷീര്‍, വസീം മുഹമ്മദ് ബഷീര്‍, ഡോ. ബീനാ ഫിലിപ്പ് (മേയര്‍ കോഴിക്കോട്), എം.കെ. രാഘവന്‍ (മെമ്പര്‍ ലോകസഭ), എം. വി.ശ്രേയാംസ്‌കുമാര്‍
(മെമ്പര്‍, രാജ്യസഭ & എം.ഡി മാതൃഭൂമി), പി. എസ്. ശ്രീധരന്‍ പിള്ള (മിസ്സോറാം ഗവര്‍ണ്ണര്‍), ബഷീര്‍ കുടുംബാംഗങ്ങള്‍ തുടങ്ങിവര്‍ ചടങ്ങില്‍ പങ്കെടുക്കും.

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here