സമകാലീന കല സാധാരണക്കാർക്കു മുന്നിലെത്തിക്കാൻ സാംസ്കാരിക പ്രവർത്തകരുടെ താഴെത്തട്ടിൽനിന്നുള്ള പ്രവർത്തനം അനിവാര്യമാണെന്ന് ആഫ്രിക്കയിലെ കാമറൂണിൽനിന്നുള്ള കലാകാരനായ ബർത്തലേമി ടോഗുവോ. സമകാലീന ലോകകലയെ ഒരു കുടക്കീഴിൽ അണിനിരത്തുന്ന കൊച്ചി ബിനാലെ ഫൗണ്ടേഷന്റെ പെപ്പർ ഹൗസ് വേദിയായ ലെറ്റ്സ് ടോക് പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ദൃശ്യകലയുടെ പുത്തൻ പ്രവണതകളിൽനിന്ന് അകൽച്ച പാലിക്കുന്ന ഗ്രാമങ്ങൾക്കും ആധുനിക കലകളുടെ കേന്ദ്രങ്ങളെന്നറിയപ്പെടുന്ന നഗരങ്ങൾക്കും ഈ നിർബന്ധബുദ്ധി അനിവാര്യമാണ്. എന്നാൽ കലാകേന്ദ്രങ്ങൾ വെള്ളക്കാർക്കു മാത്രമായിട്ടുള്ളതെന്ന് ചിന്തിക്കുന്നവർ ഇന്നുമുണ്ടെന്ന് ടോഗുവോ പറഞ്ഞു. 2018-19 കൊച്ചി മുസിരിസ് ബിനാലെ ക്യുറേറ്റർ അനിതാ ദുബെയും പരിപാടിയിൽ പങ്കെടുത്തു. രണ്ടു വർഷത്തിലൊരിക്കൽ സംഘടിപ്പിക്കുന്ന ബിനാലെയുടെ നാലാം പതിപ്പ് ഡിസംബർ 12 മുതൽ മാർച്ച് 29 വരെയാണ്.
Home പുഴ മാഗസിന്