അസമമായ എല്ലാ സ്‌നേഹങ്ങളും തരുന്നത് വേദനകളാണ്. വേദനകൾ മാത്രം. ഓഹരി വിപണിയും, ജീവിതവും, കോഴിപ്പോരും, വാസ്തുശാസ്ത്രവും, ട്രാൻസ്‌ജെൻഡറുകളുടെ ജീവിതവും, പ്രതികാരവും, പ്രണയവും, നൊമ്പരങ്ങളും ഇഴചേർത്ത ബർബരീകം മുന്നറിയിപ്പ് തരുന്നത് കറുത്ത അരയന്നങ്ങളെ കരുതിയിരിക്കാനാണ്.
ലഭിക്കാതെ പോയ നഷ്ടങ്ങളെല്ലാം ലാഭങ്ങളാണെന്ന തിരിച്ചറിവാണ് ഈ നോവൽ. നോവലെഴുത്തിന്റെ രസതന്ത്രമറിഞ്ഞയാളാണ് നോവലിസ്‌റ്റെന്ന് അവതാരിക എഴുതിയ ശ്രീ.ജി.ആർ ഇന്ദുഗോപൻ. ബർബരീകം നമ്മെ ഓർമ്മിപ്പിക്കുന്നത് നാമറിയാതെ പോകുന്ന സത്യമാണ്. ഒത്തിരി പ്രതിഭകളെ വച്ച് ഒരു കളിയും ജയിക്കില്ല.
ആരും…
സ്വപ്നത്തിലൊഴികെ.
രമേശൻ മുല്ലശ്ശേരി
നോവൽ,
പേജ് 144,
വില 125
കൂടുതൽ വിവരങ്ങൾക്ക്: https://www.saikathambooks.com/Barbareekam