പുലിറ്റ്സർ പ്രൈസ് നേടിയ വിഖ്യാത ഗ്രാഫിക് നോവലായ ‘മൗസ്’ സ്കൂൾ അധികൃതർ കുട്ടികളുടെ വായനയിൽനിന്നു വിലക്കിയ വാർത്ത വന്നതോടെ പുസ്തകം ബെസ്റ്റ് സെലർ പട്ടികയിൽ ഇടം പിടിച്ചു.
കടുത്ത ഭാഷയുടെ പേരിലാണ് പുസ്തകം അധികൃതർ നിരോധിച്ചത്. അതേപോലെ നഗ്നതാ പ്രദർശനവും നിരോധനത്തിന് കാരണമായതായി പറയുന്നു.ടെന്നസി സ്കൂൾ ഡിസ്ട്രിക്ട് ആണ് പുസ്തകത്തിന് നിരോധനം ഏർപ്പെടുത്തിയത്.