ഭൂമിയുടെ പരിചരണത്തിൽ നേരിട്ടറിഞ്ഞ ബന്ധ സാഫല്യങ്ങളെയും സന്ദേഹങ്ങളെയും നേരെ ചൊവ്വേയുള്ള വാക്യങ്ങളിൽ തിളക്കമുള്ള കാവ്യബിംബങ്ങൾ കൊത്തി വെക്കുന്നു.അവക്ക് കല്ലിന്റെയും കാതലിന്റെയും മുറിവിൽ പൊട്ടിയ തളിരുകളുടെയും നിറമുണ്ട്
ഡി. വിനയചന്ദ്രൻ
മലയാള കവിതയിൽ ശ്രദ്ധിക്കപ്പെടേണ്ട സാന്നിധ്യമായ അക്ബറിന്റെ കവിതകൾ സാധാരണ വാക്കുകളാൽ മാന്ത്രികത തീർക്കുന്നു.തേക്കടിയിൽ വെച്ച് നടക്കുന്ന തമിഴ് മലയാളം കവിതാ ക്യാമ്പിൽ കവിയുടെ ബാംസുരി എന്ന സമാഹാരം പ്രകാശിതമാകുന്നു.ഒക്ടോബർ 13 ന് മലയാളത്തിലെ പഴയതും പുതിയതുമായ കവികളുടെ സാന്നിധ്യത്തിൽ ആണ് ചടങ്ങ്.ഫേബിയൻ ബുക്‌സാണ് പ്രസാധകർ.