ബാലസാഹിത്യങ്ങൾ

fever_by_agnes_cecile-d344mm0
മാളികപ്പുറത്ത്
ചാരുകസേരയിട്ട്
കാലിൽ കാൽ കയറ്റി
ബാലസാഹിത്യം വിളിച്ചു പറയാൻ
എന്ത് രസമാണ്!

വെയില് കൊണ്ട്
ഭൂമി കിളച്ച വരെ
ഓർക്കേണ്ടതില്ല
തറ പാകിയ
തഴമ്പിച്ച കൈകൾ
കാണേണ്ടതില്ല
തലയിൽ കല്ലേറ്റിയ വരെയും
ചിന്തേരിട്ടു
മരംമിനുക്കിയവരേയും
എളുപ്പത്തിൽ മറക്കാം.
കാറ്റും വെയിലും
മഴത്തുള്ളിയും മഞ്ഞും
അനുഭവിക്കാതെ
വെള്ളിക്കരണ്ടിയിൽ
വായിലേക്ക്
നാല് നേരം ഉണ്ടയാക്കി
തള്ളിത്തരാൻ ആളുണ്ടായപ്പോൾ
തറയിട്ടവർ അസത്തുക്കളായി
വെയിലു കൊണ്ടവർ
കറുത്തവരായി.
ബാൽക്കണിയിൽ
മായാവിയായിരിക്കുമ്പോൾ
വായിലൂടെ ബാലസാഹിത്യങ്ങൾ
വിസർജിച്ചാൽ
ബാലരമയെ
എന്തിനു പഴിക്കണം..
ഇരിക്കും കൊമ്പ് മുറിക്കുന്നവനും
ജയമെന്നുറക്കെ വിളിക്കുക

 

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here