മതത്തിന്റെ അനിവാര്യതയിലൂന്നി ബാലചന്ദ്രൻ വടക്കേടത്ത്. സംസ്ക്കാര സന്പന്നരായ സമൂഹത്തെ വളർതത്തിയെടുക്കാൻ മതം അനിവാര്യമാണന്ന് സാഹിത്യകാരൻ നിരൂപകൻ ബാലചന്ദ്രൻ വടക്കേടത്ത്.മുരിയാംതോട് ഇൽഫത്തുൽ ഇസ്ലാം മദ്റസ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പ്രസിഡന്‍റ് പി.കെ.അബ്ദുല്ല അധ്യക്ഷത വഹിച്ചു. സദർ മുഅല്ലിം പി.പി.മുസ്തഫ മൗലവി മുഖ്യപ്രഭാഷണം നടത്തി. കെ.വി.മുഹമ്മദ് .എൻ .അബൂബക്കർ സഹദി. കെ.ബി.അബാസ് .മുഹമ്മദലി ഫാദിലി. പി.എ. ലത്തീഫ്.കെ.മുഹമ്മദ് മുസ്ലിയാർ.പി.കെ.വീരാൻകുട്ടിഎന്നിവർ പ്രസംഗിച്ചു.. പി.എം. ശംസുദ്ധീൻ സ്വാഗതവുംഷെജിൻ പി.എ. നന്ദിയും പറഞ്ഞു.നാട്ടിക റേഞ്ചിൽ +2 തലത്തിൽ ഒന്നും രണ്ടും റാങ്ക് കരസ്ഥമാക്കിയ എ. എസ് .നഹ്‌യ, എ. എസ്. സുമയ്യ ഏഴാംതരം റാങ്ക് നേടിയ നാദിർ നാസർ എന്നിവരെ ആദരിച്ചു.
Home പുഴ മാഗസിന്