മണലൂര്‍ യുവജനസമിതി പൊതുവായനശാലയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന കുഞ്ഞാവുണ്ണിക്കൈമള്‍ സ്മാരക പുരസ്‌കാര ചടങ്ങിനോടനുബന്ധിച്ച് നവമലയാളി പ്രഭാഷണ പരമ്പരയിലെ രണ്ടാമത് പ്രഭാഷണം നടത്തുന്നു. ‘കവിതയും കാലചൈതന്യവും’ എന്ന വിഷയത്തില്‍ മലയാളത്തിലെ പ്രശസ്ത കവിയും എഴുത്തുകാരനും അഭിനേതാവുമായ ബാലചന്ദ്രന്‍ ചുള്ളിക്കാടാണ് പ്രഭാഷണം നടത്തുന്നത്. സെപ്റ്റംബര്‍ 30 ഞായറാഴ്ച ഉച്ചയ്ക്ക് 1.30 മുതല്‍ തൃശൂര്‍ ജവഹര്‍ ബാലഭവനിലാണ് പ്രഭാഷണം.എം. എ ബേബി, കെ.ജി ശങ്കരപ്പിള്ള, പി.എം ആതിര, പി.എന്‍ ഗോപീകൃഷ്ണന്‍, മുരളി വെട്ടത്ത് എന്നിവര്‍ പരിപാടിയില്‍ പങ്കെടുക്കുന്നു.
Home ഇന്ന്