തന്റെ കവിതകള്‍ വിദ്യാലയങ്ങളിലും കോളേജുകളിലും പഠിപ്പിക്കരുതെന്ന് കവി ബാലചന്ദ്രന്‍ ചുള്ളിക്കാട്. പാഠ്യപദ്ധതികളില്‍നിന്ന് തന്റെ രചനകളെ ഒഴിവാക്കണമെന്നും തന്റെ കവിതകളില്‍ ഗവേഷണം അനുവദിക്കരുതെന്നും ചുള്ളിക്കാട് ആവശ്യപ്പെട്ടു.യോഗ്യതയില്ലാത്തവർ അധ്യാപന രംഗത്ത് കൂടി വരുന്നതിനാലാണ് ഈ തീരുമാനമെന്ന് ചുള്ളിക്കാട് പറഞ്ഞു.തന്റെ കവിതയില്‍ ഗവേഷണം അനുവദിക്കരുതെന്നും അക്കാദമിക് ആവശ്യങ്ങള്‍ക്ക് കവിത ദുരുപയോഗം ചെയ്യരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
മലയാള ഭാഷയും സാഹിത്യവും പഠിപ്പിക്കാന്‍ ആവശ്യമായ അറിവും കഴിവും ഇല്ലാത്തവരെ കോഴ, മതം, ജാതി, രാഷ്ട്രീയ സ്വാധീനം, സ്വജനപക്ഷപാതം എന്നിവയുടെ അടിസ്ഥനത്തില്‍ അധ്യാപകരായി നിയമിക്കുന്നു. അബദ്ധപ്പഞ്ചാംഗങ്ങളായ മലയാള പ്രബന്ധങ്ങള്‍ക്കുപോലും ഗവേഷണ ബിരുദം നല്‍കുന്നതായും ചുള്ളിക്കാട് ആരോപിക്കുന്നു, അത്തരമൊരു സാഹചര്യത്തിൽ തന്റെ കൃതികൾ പാഠ്യപദ്ധതികളിൽ നിന്നും പിൻവലിക്കണമെന്നാണ് കവിയുടെ ആവശ്യം