കുമാരനാശാന്റെ കരുണ കവിതയും ദർശനവും എന്ന വിഷയത്തിൽ ഇന്ന് എൻ എസ് എസ് കോളേജിൽ ബാലചന്ദ്രൻ ചുള്ളിക്കാട് പ്രസംഗിച്ചു. പ്രൗഢഗംഭീരമായ സദസ്സിൽ ബുദ്ധന്റെ കരുണ സങ്കല്പവുമായി ബന്ധപ്പെടുത്തിയാണ് ആശാന്റെ കവിതയിലെ സൂക്ഷമ വശങ്ങളെ ചുള്ളിക്കാട് ഇഴപിരിച്ചത് . രാവിലെ 10.30 മുതൽ സെമിനാർ ഹാളിൽ നടന്ന പരിപാടിയിൽ പ്രശസ്ത സാഹിത്യകാരൻ മനോജ് കുറൂർ ആമുഖം പറഞ്ഞു. കോളേജ് പ്രിൻസിപ്പൽ എസ് സുജാത പരിപാടി ഉദ്‌ഘാടനം ചെയ്തു. എൻ എസ് എസ് മലയാള വിഭാഗമാണ് പരിപാടി സംഘടിപ്പിച്ചത്
Home പുഴ മാഗസിന്