കവി ബാലചന്ദ്രന്‍ ചുള്ളിക്കാടിന്റെ സഹോദരന്‍ ജയചന്ദ്രന്‍ (54) നിര്യാതനായി. റോഡില്‍ അവശനിലയില്‍ കണ്ടത്തിയ ജയചന്ദ്രന്‍ കൊടുങ്ങല്ലൂര്‍ താലൂക്ക് ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു.സഹോദരനെ ചുള്ളിക്കാട് ഏറ്റെടുക്കണമെന്ന ആവശ്യം കുറച്ചുനാൾ മുൻപ് ഉണ്ടായിരുന്നു.ചുള്ളിക്കാട് അത് നിഷേധിക്കുകയും ചെയ്തിരുന്നു.
ഭക്ഷണം ലഭിക്കാതെ അവശനിലയില്‍ പറവൂരില്‍ റോഡരികില്‍ കിടന്നിരുന്ന ജയചന്ദ്രനെ പൊലീസും ജനപ്രതിനിധികളും സന്നദ്ധപ്രവര്‍ത്തകരും ചേര്‍ന്നു ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. തുടര്‍ന്ന് പറവൂര്‍ നഗരസഭ അധ്യക്ഷന്‍ രമേഷ് കുറുപ്പിന്റെ ആവശ്യപ്രകാരം ജീവകാരുണ്യ പ്രവര്‍ത്തകരായ സന്ദീപ് പോത്താനി, സല്‍മ സജിന്‍ എന്നിവര്‍ പുല്ലൂറ്റ് വെളിച്ചം അഗതിമന്ദിരത്തില്‍ എത്തിച്ചു. പിന്നീട് താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.
സംഭവം അറിഞ്ഞു ബാലചന്ദ്രന്‍ ചുള്ളിക്കാട് കൊടുങ്ങല്ലൂരില്‍ എത്തുകയായിരുന്നു. വെളിച്ചം അഗതി മന്ദിരത്തിനും അദ്ദേഹം സഹായം നല്‍കി. വര്‍ഷങ്ങള്‍ക്കു മുന്‍പ് വീടുവിട്ടിറങ്ങിയ അവിവാഹിതനായ ചന്ദ്രന്‍കുട്ടി പറവൂരില്‍ ഒറ്റയ്ക്കായിരുന്നു താമസം. ഏറെക്കാലത്തിനു ശേഷമാണ് ഇവര്‍ കാണുന്നത്.
Click this button or press Ctrl+G to toggle between Malayalam and English