ബഹ്‌റൈന്‍ സാഹിത്യ പുരസ്‌കാരം

p_0

ഈ വർഷത്തെ ബഹ്‌റൈന്‍ കേരളീയ സമാജത്തിന്റെ സാഹിത്യ പുരസ്‌കാരം കവിയും പ്രഭാഷകനുമായ പ്രഭാവര്‍മയ്ക്ക്. എം .മുകുന്ദന്‍ ചെയര്‍മാനും ഡോ .കെ.എസ്. രവികുമാര്‍ പി.വി. രാധാകൃഷ്ണപിള്ള തുടങ്ങിയവര്‍ അംഗങ്ങളായുമുള്ള ജൂറിയാണ് പ്രഭാവര്‍മ്മയെ തിരഞ്ഞെടുത്തത്.50,000 രൂപയും പ്രശസ്തി പത്രവും ഫലകവുമടങ്ങുന്നതാണ് പുരസ്‌കാരം.ബഹ്‌റൈന്‍ കേരളീയ സമാജം ആസ്ഥാനത്ത് വച്ച് ഫെബ്രുവരി 22, വ്യാഴാഴ്ച്ച നടക്കുന്ന ചടങ്ങില്‍ പ്രശസ്ത ചെറുകഥാകൃത്ത് ടി. പത്മനാഭന്‍ പുരസ്‌കാരം സമ്മാനിക്കും. പ്രസ്തുത ചടങ്ങില്‍ ടി. പത്മനാഭന്റെ കഥകളെ അധികരിച്ച് മജീഷ്യന്‍ ഗോപിനാഥ് മുതുകാട് അവതരിപ്പിക്കുന്ന മാജിക്ക് ഷോയും നടക്കും.

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here