”അമ്മേ ഇന്ന് അച്ഛനെന്തു പറ്റി? രാവിലെ മുതല്‍ ഏതോ ബാധ കേറിയതു പോലെയാണല്ലോ?”
”ശരിയാ എന്റെടുത്തും വെറുതെ മെക്കിട്ടു കയറി മാളൂ നീ നിന്റെ പണി നോക്ക് വെറും മെനകെട്ട സ്വഭാവമാ”
”ചേട്ടാ, ദേ അച്ച്ഛന്‍ പുസ്തകം വായിക്കണ്”
” ശല്യം ചെയ്യണ്ടടി വല്ല പരീക്ഷയും കാണും”
”മാളൂ നീ മിണ്ടാണ്ടപ്പൊയ്ക്കൊട്ടോ ”അയാള്‍ ദേഷ്യപ്പെട്ടു.
”എന്തിനാടീ രാവിലെ തന്നെ ആ വായിലിരിക്കണത് കേള്‍ക്കണേ ഇങ്ങട് പോര്” അമ്മ അവളെ അടുക്കളയില്‍ നിന്നും വിളീച്ചു.
”കുറച്ചു വായിക്കാമെന്നു വച്ചാല്‍ ഒരു സ്വസ്ഥതയും തരില്ല” പുസ്തകം മടക്കി അയാള്‍ കട്ടിലില്‍ പോയി ഒറ്റക്കിടപ്പ്.
”എന്നാലും പതിവില്ലാതെ അച്ഛനിതെന്തു പറ്റി?” അവര്‍ വിടാനുള്ള ലക്ഷണമില്ല.
”ആരേലും മെസേജിലൂടെ ഉടക്കിക്കാണും”
”അതിനു വീട്ടിലുള്ളവരുടെ മെക്കിട്ടു കേറുന്നതെന്തിനാ?”
”എടി നീ കോളേജില്‍ പോകാന്‍ റെഡിയാക് അച്ഛനോടു തല്ലു പിടിക്കാന്‍ നടക്കേണ്”
”ഓ അമ്മേ ..എനിക്കു പിടി കിട്ടി അതില്ലേ അച്ഛന്റെ നെറ്റ് ഓഫര്‍ തീര്‍ന്നു അതാ പ്രശ്നം”
”ശോ ആ പാവത്തിന്റെ കിടപ്പു കണ്ടോ?”
”എടി എന്താന്ന് വച്ചാ എന്റെ അക്കൗണ്ടില്‍ നിന്നും ചെയ്തു കൊടുക്ക്”
നെറ്റ് ചാര്‍ജ് ചെയ്തതോടേ അയാളുടെ വാട്സ് ആപ്പില്‍ തുരു തുരാ മെസേജിന്റെ ശബ്ദം അയാള്‍ മെല്ലെ എഴുന്നേറ്റു.
പിന്നെ
ചിരിച്ചു കൊണ്ട് മെസേജുകള്‍ക്ക് മറുപടി അയച്ചുകൊണ്ടിരുന്നു.
”അമ്മേ ഇപ്പം കണ്ടോ ദേഷ്യക്കാരന്റെ ബാധ ഒഴിഞ്ഞു”
—————————————————–
ഷാജി ഇടപ്പള്ളി
കടപ്പാട്: – സായാഹ്നകൈരളി