ആവശ്യമുള്ള ചേരുവകള്‍:
1 ഗ്ലാസ് പാല്
അല്പം കുങ്കുമപ്പൂവ്
12 ബദാം
അല്പം ശര്‍ക്കര
പാല് തിളപ്പിച്ച് അതില്‍ കുങ്കുമപ്പൂവ് ചേര്‍ക്കുക. പിന്നീട് ബദാം മിക്സിയില്‍ ഒരു തവണ പൊടിച്ച് പാലിലേക്ക് ചേര്‍ത്ത് രണ്ടോ മൂന്നോ മിനിറ്റ് വേവിക്കുക. തീ കുറച്ച് അതിലേക്ക് ശര്‍ക്കര ചേര്‍ക്കുക. എല്ലാം നന്നായി മിക്സ് ചെയ്ത് ഇളം ചൂടോടെ കുടിക്കാവുന്നതാണ്.