ബാബുപോളിന്റെ ചിരി

 

babu

ബാബുപോളിന്റെ കഥ ഇതുവരെ, നിലാവില്‍ വിരിഞ്ഞ കാപ്പിപ്പൂക്കള്‍ തുടങ്ങിയ 15 കൃതികളില്‍ നിന്ന് തിരഞ്ഞെടുത്ത 157 ചിരിമുത്തുകളാണ് ബാബുപോളിന്റെ ചിരിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. വിഷയാടിസ്ഥാനത്തില്‍ 15 ഭാഗങ്ങളായി തിരിച്ച് അവയെ സമാഹരിച്ചിരിക്കുന്നു.

ബോധപൂർവ്വം നർമ്മം പറയുകയോ എഴുതുകയോ ചെയ്യുന്ന ആളല്ല ഞാൻ. സോക്രട്ടീസും സുന്ദരൻ നാടാരും ‘എന്ന കൃതിയും നർമ്മ കൈരളി പോലെ നാട്ടിലും ഫൊക്കാനയുടെയും ഫോമയുടെയും ചിരിയരങ്ങുകൾ പോലെ അമേരിക്കയിലും നടത്തിയിട്ടുള്ള അഭ്യാസങ്ങളും യൗവ്വനത്തിലെ അപഭ്രംശങ്ങൾ എന്ന് കരുതിയാൽ മതി.എങ്കിലും എന്റെ രചനകൾ തിരഞ്ഞാൽ വായനക്കാരന് ഇഷ്ടപ്പെടുന്ന നർമ്മഅംശങ്ങൾ കാണാം എന്ന് എന്റെ പഴയ സഹപ്രവർത്തകൻ ശ്രീ പ്രഭാകരൻ കണ്ടെത്തിയത് എന്നെ സന്തോഷിപ്പിക്കുന്നു. പുസ്തകത്തിന്റെ ആമുഖത്തിൽ ബാബുപോൾ പറയുന്നു.

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here