ഓരോ വായനയും വ്യത്യസ്തമായ ജീവിതാനുഭവങ്ങളായ് മാറുന്ന പ്രിയകഥകൾ. തെളിവാർന്ന പ്രതികാരത്തിന്റെ മൂർച്ചയും കടുപ്പമേറിയ ഫലിതത്തിന്റെ പ്രയോഗവും അപരിചിതസ്നേഹത്തിന്റെ പ്രകാശവും ഭാഷയുടെ ആധുനികോത്തര കൂസലില്ലായ്മയും ഇവിടെ ലയിച്ചുകിടക്കുന്നു. ബി മുരളിയുടെ കഥകൾ ഓരോന്നും വ്യത്യസ്തമായ അനുഭവമാണ് പകരുന്നത്. ഒന്നും മറ്റൊന്നിനോട് സാമ്യം പുലർത്തുന്നില്ല. ഓരോ കഥയും ഭാഷയിലും ഭാവത്തിലും വ്യത്യസ്തത പുലർത്തുന്നവ. കഥയെ ചിലപ്പോൾ കവിതയോടു അടുപ്പിക്കുന്ന രചനകൾ. ഓരോ കഥയിലും വ്യത്യസ്തത പുലർത്തുന്ന ഒരാൾ ഇഷ്ട കഥകൾ തിരഞ്ഞെടുക്കുമ്പോൾ അതിലെ വൈവിധ്യമാകും വായനക്കാർ ആകാംഷയോടെ ഉറ്റുനോക്കുക, ഈ സമാഹാരത്തിൽ മുരളിയുടെ അത്ര പ്രശസ്തമല്ലാത്ത കഥകളും വായനക്കാർക്ക് സുപരിചിതമായ രചനകളും ഉൾക്കൊള്ളിച്ചിട്ടുണ്ട്.
പ്രസാധകർ ലോഗോസ്
വില 140 രൂപ
പഠനം, സംഭാഷണം : ഡോ.കെ.ബി.ശെൽവമണി