സംസ്‌കാര സാഹിതി തൃശ്ശൂര്‍ ജില്ലാകമ്മിറ്റി ഏര്‍പ്പെടുത്തിയ യൂസഫലി കേച്ചേരി സാഹിതി പുരസ്‌കാരം പ്രശസ്ത കഥാകൃത്ത് ബി.മുരളിക്ക് സമ്മാനിച്ചു. ബൈസിക്കിള്‍ റിയലിസം എന്ന കഥാസമാഹാരമാണ് പുരസ്‌കാരത്തിന് അര്‍ഹമായത്. 10,000 രൂപയും ശില്പവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. കഴിഞ്ഞ ദിവസം സാഹിത്യ അക്കാദമിയിലെ വൈലോപ്പിള്ളി ഹാളില്‍ നടന്ന അനുസ്മരണ അനുസ്മരണ ചടങ്ങിൽ ജോൺ പോൾ സമ്മാനം കൈമാറി.