കേരളശബ്ദം മാനേജിംഗ് ഡയറക്ടറും കൊല്ലത്തെ സാമൂഹിക-സാംസ്കാരിക രംഗത്തെ സജീവ സാന്നിധ്യവുമായിരുന്നു ഡോ.ബി.എ.രാജാകൃഷ്ണന്റെ ഒന്നാം ചരമവാർഷിക ദിനം കൊല്ലം പ്രസ്ക്ലബിന്റെ ആഭിമുഖ്യത്തിൽ ആചരിച്ചു.പ്രസ്ക്ലബ് ഹാളിൽ ചേർന്ന അനുസ്മരണ സമ്മേളനം പബ്ലിക് സർവീസ് കമ്മീഷൻ മുൻ ചെയർമാൻ ഡോ.കെ.എസ്.രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. പുതിയ എഴുത്തുകാരെ കണ്ടെത്തി അവർക്ക് ദിശാബോധം നൽകുന്നതിൽ നല്ല പങ്ക് വഹിച്ചചൊരുന പത്രാധിപരായിരുന്നു ഡോ.ബി.എ.രാജാകൃഷ്ണനെന്ന് അദ്ദേഹം അനുസ്മരിച്ചു.
ചെറുപ്പക്കാരായ എഴുത്തുകാർക്ക് അദ്ദേഹം നൽകിയ പ്രോത്സാഹനവും പ്രചോദനവും വിലമതിക്കാനാകില്ല. മാത്രമല്ല സിനിമാ സാംസ്കാരിക രംഗങ്ങളിലും സമഗ്രവും സർഗാത്മകവുമായ നേതൃത്വം നൽകാൻ ഡോ.രാജാകൃഷ്ണന് കഴിഞ്ഞു.എല്ലാ അർഥത്തിലും മാധ്യമ പ്രവർത്തനം വെല്ലുവിളികൾ നേരിടുന്ന കാലയളവാണിത്. ദൃശ്യമാധമങ്ങളുടെ വാർത്തകളിൽ ഇപ്പോൾ വിശ്വാസ്യത കുറഞ്ഞുവരികയാണ്. രാഷ്ട്രീയ റിപ്പോർട്ടുകളിലടക്കം സത്യത്തിന്റെ അംശം ഉണ്ടാകണം. അസത്യത്തിന്റെ അംശം താരതമ്യേനെ കേരളശബ്ദത്തിൽ കുറവായിരുന്നുവെന്നും ഡോ.രാധാകൃഷ്ണൻ ചൂണ്ടിക്കാട്ടി.
Home പുഴ മാഗസിന്