അയനം സാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ മലയാള പ്രഭാഷണ ലോകത്തെ അനശ്വര സാന്നിധ്യമായ സുകുമാർ അഴീക്കോടിനെ സ്മരിക്കുന്നു.സാഹിത്യ അക്കാദമി സ്‌മൃതി മണ്ഡപത്തിൽ ജനുവരി 24 വ്യാഴാഴ്ച നടക്കുന്ന പരിപാടിയിൽ നിരവധി പ്രഗത്ഭർ പങ്കെടുക്കും. എഴുത്തുകാരനായ ബാലചന്ദ്രൻ വടക്കേടത്ത് ആണ് പരിപാടി ഉൽഘാടനം ചെയ്യുന്നത്. പാർവതി, പവനൻ,ജയരാജ് വാര്യർ,കെ ആർ ടോണി,വിജേഷ് എടക്കുനി, അമൽ ശങ്കർ തുടങ്ങിയവർ പരിപാടിയിൽ പങ്കെടുക്കും