അയ്യങ്കാളി മെമ്മോറിയല്‍ ടാലന്റ് സേര്‍ച്ച് & ഡവലപ്‌മെന്റ് സ്‌കീം; സ്‌കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു

 സംസ്ഥാന പട്ടികവര്‍ഗ വികസന വകുപ്പ് നടപ്പിലാക്കി വരുന്ന അയ്യങ്കാളി മെമ്മോറിയല്‍ ടാലന്റ് സേര്‍ച്ച് ആന്റ് ഡവലപ്‌മെന്റ് സ്‌കീം പ്രകാരമുളള സ്‌കോളര്‍ഷിപ്പിനുളള 2019-20 അദ്ധ്യയന വര്‍ഷത്തെ പട്ടികവര്‍ഗ വിദ്യാര്‍ഥികളെ തിരഞ്ഞെടുക്കുന്നതിന് 2018-19 അദ്ധ്യയന വര്‍ഷം നാലാം ക്ലാസില്‍ പഠനം നടത്തുന്ന ജില്ലയിലെ പട്ടികവര്‍ഗ വിദ്യാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. മത്സരപരീക്ഷയുടെ അടിസ്ഥാനത്തില്‍ നടത്തുന്ന തെരഞ്ഞെടുപ്പില്‍ പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ടവരും കുടുംബ വാര്‍ഷിക വരുമാനം 50,000 രൂപയില്‍ കവിയാത്തവരുമായ വിദ്യാര്‍ഥികള്‍ക്ക് മത്സര പരീക്ഷയില്‍ പങ്കെടുക്കാം.

പരീക്ഷയില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്ന പട്ടികവര്‍ഗ വിദ്യാര്‍ഥികള്‍ തങ്ങളുടെ പേര്, രക്ഷിതാവിന്റെ പേര്, മേല്‍ വിലാസം, സമുദായം, കുടുംബ വാര്‍ഷിക വരുമാനം, വയസ്, ആണ്‍കുട്ടിയോ, പെണ്‍കുട്ടിയോ, പഠിക്കുന്ന ക്ലാസും, സ്‌കൂളിന്റെ പേരും, വിലാസവും തുടങ്ങിയ വിവരങ്ങള്‍ വെളള പേപ്പറില്‍ തയാറാക്കിയ അപേക്ഷ സ്‌കൂള്‍ മേധാവിയുടെ സാക്ഷ്യപ്പെടുത്തല്‍ സഹിതം ജനുവരി 31-ന് മുമ്പ് മൂവാറ്റുപുഴ ട്രൈബല്‍ ഡവലപ്‌മെന്റ് ഓഫീസിലോ, ആലുവ, ഇടമലയാര്‍ ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസിലോ ലഭ്യമാക്കണം.തിരഞ്ഞെടുക്കപ്പെടുന്ന വിദ്യാര്‍ഥികള്‍ക്ക് പഠനോപകരണങ്ങള്‍, ഫര്‍ണിച്ചര്‍ എന്നിവ വാങ്ങുന്നതിനും, പ്രത്യേക ട്യൂഷന്‍ നല്‍കുന്നതിനുമുളള ധനസഹായം നല്‍കും. 10-ാം  ക്ലാസ് വരെയുളള പഠനത്തിന് പ്രതിമാസ സ്റ്റൈപ്പന്റും ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 0485-2814957.

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here