അയനം സാഹിത്യ- സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ, അന്തരിച്ച കവിയും നോവലിസ്റ്റുമായ ടി.പി.രാജീവന്റെ ഓർമ്മ പുതുക്കി എഴുത്തുകാരും സാംസ്കാരിക പ്രവർത്തകരും ഒത്തുചേരുന്നു. നവംബർ ഒൻപതിന് വൈകീട്ട് അഞ്ചു മണിക്ക്, അയനം – ഡോ.സുകുമാർ അഴീക്കോട് കേന്ദ്രത്തിൽ നടക്കുന്ന അനുസ്മരണത്തിൽ അൻവർ അലി, പി.എൻ.ഗോപീകൃഷ്ണൻ, കെ.ആർ.ടോണി, കെ.ജെ.ജോണി, കുഴൂർ വിത്സൻ, അനു പാപ്പച്ചൻ, ടി.ജി.അജിത, വിജേഷ് എടക്കുന്നി, യു.എസ്.ശ്രീശോഭ്, എം.ആർ.മൗനീഷ്, ടി.എം.അനിൽകുമാർ എന്നിവർ പങ്കെടുത്ത് സംസാരിക്കും.
Click this button or press Ctrl+G to toggle between Malayalam and English