അയനം എ. അയ്യപ്പൻ കവിതാ പുരസ്കാര സമർപ്പണം

ഇംഗ്ലിഷ് ഇല്ലാത്ത വിവർത്തനമാണ് കവിതയുടെ സാധ്യതയെന്നും
കൊളോണിയൽ കോയ്മയുടെ ഇടനിലയില്ലാതെ തമിഴിനും മലയാളത്തിനും കന്നഡത്തിനുമെല്ലാം പരസ്പരം പൂരിപ്പിക്കാനും സാംസ്കാരിക രാഷ്ട്രീയ പ്രതിരോധത്തിന്റെ ഇടങ്ങളിൽ ഒന്നിച്ചു നിൽക്കുവാനുമുള്ള ഭാവനയുടെ വലിയ ഊർജ്ജമാണ് കവിതയെന്നും തമിഴ് എഴുത്തുകാരനും കവിയുമായ ചേരൻ രുദ്രമൂർത്തി പറഞ്ഞു. അയനം സാംസ്കാരിക വേദിയുടെ ഒമ്പതാമത് അയനം എ. അയ്യപ്പൻ കവിതാ പുരസ്കാരം പട്ടാമ്പി ഗവ.കോളേജിൽ പി.രാമന് നൽകി സംസാരിക്കുകയായിരുന്നു അദ്ദേഹം. നീണ്ടകാലപ്രവാസത്തിന്റേയും വംശഹത്യയുടെയും വേദനകളും ഓർമ്മകളും പേറുന്ന തന്നെപ്പോലുള്ളവർക്ക് പി. രാമനും മറ്റു മലയാളകവികളും നൽകുന്ന സനാഥത്വം അമൂല്യമാണ്. ഈയിടെ വരെ സ്വന്തം നാട്ടിൽ പോകാൻ അനുവാദമില്ലാത്ത ഭ്രഷ്ടനായ എനിക്ക് പതിവായി കേരളത്തിൽ വരാൻ സാധിക്കുന്നുവെന്നത് വലിയ അഭിമാനമാണ്. എന്നെയും എന്റെ കവിതയെയും ചേർത്തു പിടിച്ച കേരളത്തോടും മലയാളത്തോടും താനെന്നും കടപ്പെട്ടിരിക്കുന്നുവെന്നും ശ്രീലങ്കൻ തമിഴ് കവിയായ ചേരൻ അഭിപ്രായപ്പെട്ടു. കവി പി.പി. രാമചന്ദ്രൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ അൻവർ അലി, ഡോ. സന്തോഷ് എച്ച്.കെ., അയനം ചെയർമാൻ വിജേഷ് എടക്കുന്നി, യു.എസ്. ശ്രീശോഭ്, പി.വി. ഉണ്ണികൃഷ്ണൻ എന്നിവർ പങ്കെടുത്ത് സംസാരിച്ചു.

കടപ്പാട്: വിജേഷ് എടക്കുനി

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here