സാംസ്കാരിക രംഗം വർഗീയ ഭീഷണി നേരിടുന്ന കാലം: കുരീപ്പുഴ ശ്രീകുമാർ

കേരളത്തിലെ സാംസ്കാരിക രംഗം വലിയ വർഗീയ ഭീഷണി നേരിടുന്ന കാലമാണിതെന്ന് കവി.കുരീപ്പുഴ ശ്രീകുമാർ പറഞ്ഞു. അയനം സാംസ്കാരിക വേദിയുടെ ഓഫീസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വിശ്വ പ്രസിദ്ധരായ കേരളീയ സാംസ്കാരിക പ്രവർത്തകർ പോലും അവഹേളിക്കപ്പെടുന്ന ദുരാവസ്ഥയിലൂടെയാണ് കാലം കടന്നു പോകുന്നതെന്നും,നരഭോജിയായ കടുവയാണ് വർഗീയതയെന്നും കുരീപ്പുഴ പറഞ്ഞു.സമൂഹം വളരെയധികം ജാഗ്രത പുലർത്തേണ്ടിയിരിക്കുന്നു എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.അയനം ചെയർമാൻ വിജേഷ് എടക്കുന്നി അധ്യക്ഷത വഹിച്ച ചടങ്ങിൽ സി.എൻ.വിജയരാഘവൻ, പി.വി.ഉണ്ണികൃഷ്ണൻ,യു.എസ്.ശ്രീശോഭ്, നൗഫൽ പനങ്ങാട്,ജീ.ബി.കിരൺ, ടി.എം.അനിൽകുമാർ,സനിത അനൂപ് എന്നിവർ സംസാരിച്ചു.തൃശൂർ കോരപ്പത്ത് ലൈനിൽ ചേലൂർ അവന്യൂവിലാണ് അയനം ഓഫീസ്.

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here