അയനം – എ.അയ്യപ്പൻ കവിതാ പുരസ്കാര സമർപ്പണം ഇന്ന് വൈകിട്ട് അഞ്ചു മണിക്ക് കേരള സാഹിത്യ അക്കാദമിയിൽ വെച്ച് നടക്കും. കവിതയിൽ ഒരവധൂതനെപ്പോലെ ജീവിച്ചു മരിച്ച അയ്യപ്പൻ്റെ സ്മരണയിൽ അയനം സാംസ്കാരിക വേദി നൽകിവരുന്ന ഏഴാമത് അയനം – എ.അയ്യപ്പൻ കവിതാ പുരസ്കാരം മലയാളത്തിൻ്റെ പ്രിയ കവി കുരീപ്പുഴ ശ്രീകുമാറിന് കേരള സാഹിത്യ അക്കാദമി പ്രസിഡണ്ട് വൈശാഖൻ സമർപ്പിക്കും.
പരിപാടിയിൽ അയനം സാംസ്കാരിക വേദി ചെയർമാൻ ബാലചന്ദ്രൻ വടക്കേടത്ത് അധ്യക്ഷത വഹിക്കും.സാഹിത്യ അക്കാദമി ചെയർമാൻ വൈശാഖൻ ഉദ്‌ഘാടനവും, പുരസ്‌കാര സമർപ്പണവും നിർവ്വഹിക്കും.എം.എൽ .എ കെ.രാജൻ ആണ് മുഖ്യാതിഥി.എം.എസ്.ബനേഷ്, ടി പി .ബെന്നി, ആർ.ശ്രീലതവർമ്മ എന്നിവർ പങ്കെടുക്കും
Click this button or press Ctrl+G to toggle between Malayalam and English