എഴുത്തുകാരന്‍ സി.വി.ശ്രീരാമന്റെ ഓര്‍മ്മയ്ക്കായി അയനം സാംസ്‌കാരിക വേദി ഏര്‍പ്പെടുത്തിയ പതിമൂന്നാമത് അയനം സി.വി.ശ്രീരാമന്‍ കഥാപുരസ്‌കാരം സന്തോഷ് ഏച്ചിക്കാനത്തിന്.
കവണ’ എന്ന പുസ്തകത്തിനാണ് പുരസ്കാരം. 11,111 രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം. വൈശാഖന്‍ ചെയര്‍മാനും ടി.ആര്‍.അജയന്‍,
ഗ്രാമപ്രകാശ് എന്നിവര്‍ അംഗങ്ങളുമായ ജൂറിയാണ് പുരസ്‌കാരത്തിന് അര്‍ഹമായ കൃതി തെരഞ്ഞെടുത്തത്.
മലയാള കഥാവായനക്കാര്‍ക്ക് നിത്യവിസ്മയസാന്നിദ്ധ്യമാണ് സന്തോഷ് ഏച്ചിക്കാനമെന്ന് ജൂറി അഭിപ്രായപ്പെട്ടു.