നെല്ലുകുത്തി ഉമി
കാറ്റിൽ പറത്തുന്ന പോലെ
മഴ പെയ്യുന്ന പുലർച്ചയിൽ
എന്തിനെന്നില്ലാതെ
ഉറക്കം തൂങ്ങുന്ന കണ്ണുകളും
കുഴഞ്ഞ ഉടലുമായി
അനാഥമായി
നടന്നു പോകുന്നതായി
നിങ്ങൾ
സ്വപ്നം കാണാറുണ്ടോ?
തിളയ്ക്കുന്ന വെയിലിലേക്ക്
പൊടുന്നനെ ഇടിവെട്ടി
മഴക്കടൽ വീഴുന്നപോലെ
അതുവരെയുള്ള
ഓർമ്മയുടെ നൂലുകൾ
പൊട്ടിപോയതായി
തോന്നാറുണ്ടോ
സ്ഥലകാലങ്ങളെ ഗൗനിക്കാതെ
ഇഷ്ടങ്ങളിലേക്ക്
പറന്നു പോയി
തിരികെ വരാൻ
വഴി മറന്നുഴറി
നിന്നിട്ടുണ്ടോ
മടക്കയാത്രക്കൂലി
സുഹൃത്തിൽ പ്രതീക്ഷിച്ച
യാത്രകളിൽ
ഇനി മടക്കമില്ലെന്നു
തീരുമാനിക്കേണ്ടി
വന്നിട്ടുണ്ടോ
Excellent. Good thoughts indeed.
Crisp yet thought provoking lines
Great..