സമൂഹം ഉറങ്ങുമ്പോൾ എഴുത്തുകാർ ഉണർന്നിരിക്കണമെന്നു അതിർത്തികളിലെ കാവലിനേക്കാൾ പ്രാധാന്യം എഴുത്തുകാരുടെയും കലാകാരന്മാരുടെയും ജാഗ്രതയ്ക്കുണ്ടെന്നും സാഹിത്യ അക്കാദമി പ്രസിഡണ്ട് വൈശാഖൻ അഭിപ്രായപ്പെട്ടു. അയനം സാംസ്കാരിക വേദിയുടെ വെബ് സൈറ്റ് സാഹിത്യ അക്കാദമിയിൽ പ്രകാശനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. എഴുത്തുകാർ കണ്ണടച്ചാൽ സമൂഹ ശരീരം ജീർണ്ണിക്കാൻ തുടങ്ങുമെന്നും വൈശാഖൻ പറഞ്ഞു.സർക്കാർ ചീഫ് വിപ്പ് കെ.രാജനും വൈശാഖൻ മാഷും ചേർന്നാണ് അയനം വെബ്സൈറ്റ് പ്രകാശനം നിർവഹിച്ചത്.ശക്തമായ സാമുഹിക പ്രതിരോധങ്ങൾ ആവശ്യമായ ഈ കാലഘട്ടത്തിൽ അതിനു നേതൃത്വം നൽകാൻ സാംസ്കാരിക സംഘടനകൾക്കും പ്രസ്ഥാനങ്ങൾക്കും കഴിയണമെന്ന് കെ.രാജൻ അഭിപ്രായപ്പെട്ടു.ജനാധിപത്യമെന്നത് നുണകളുടെ കുട്ടമായി മാറിക്കഴിഞ്ഞുവെന്ന് നിരൂപകൻ ബാലചന്ദ്രൻ വടക്കേടത്ത് പറഞ്ഞു. അയനം ചെയർമാൻ വിജേഷ് എടക്കുന്നി അധ്യക്ഷത വഹിച്ച ചടങ്ങിൽ സി.എൻ.വിജയരാഘവൻ, പി.വി.ഉണ്ണികൃഷ്ണൻ, സജി സൗപർണ്ണിക, ടി.എം.അനിൽകുമാർ, യു.എസ്.ശ്രീശോഭ്, സനിത അനൂപ് എന്നിവർ സംസാരിച്ചു.
Click this button or press Ctrl+G to toggle between Malayalam and English