കൊളാടി ഗോവിന്ദൻകുട്ടി സ്മാരക പുരസ്കാരം എം.ടി. വാസുദേവൻ നായർക്ക് സമർപ്പിച്ചു. യുവകലാസാഹിതി ഏർപ്പെടുത്തിയ പുരസ്കാരം തിരൂർ തുഞ്ചൻപറമ്പിൽ നടന്ന ചടങ്ങിൽ യുവകലാസാഹിതി സംസ്ഥാന പ്രസിഡന്റും കവിയുമായ ആലങ്കോട് ലീലാകൃഷ്ണനാണ് എം.ടി.യ്ക്ക് നൽകിയത്.
കേരളത്തിൽ ഉദ്ബുദ്ധതയ്ക്കുവേണ്ടി ജീവിതം മാറ്റിവെച്ച മാതൃകാപുരുഷനാണ് കൊളാടി ഗോവിന്ദൻകുട്ടിയെന്ന് എം.ടി. വാസുദേവൻ നായർ പറഞ്ഞു.