കേന്ദ്ര സാഹിത്യ അക്കാഡമി അവാർഡ് തുക മുസ്ലീം ആയതിന്‍റെ പേരിൽ കൊല്ലപ്പെട്ട ജുനൈദിന്‍റെ മാതാവിനു നൽകുമെന്ന് കെ.പി രാമനുണ്ണി. പുരസ്കാര തുകയിൽനിന്നു മൂന്നു രൂപ മാത്രം എടുത്തിട്ട് ബാക്കി തുക മുഴുവൻ കൊല്ലപ്പെട്ട ജുനൈദിന്‍റെ മാതാവിന് കൈമാറുമെന്നാണു രാമനുണ്ണി പറഞ്ഞത്. ദൈവത്തിന്‍റെ പുസ്തകം എന്ന കൃതിയാണു രാമനുണ്ണിയെ പുരസ്കാരത്തിന് അർഹനാക്കിയത്. നിലവിലെ രാഷ്ട്രീയ സാഹചര്യത്തിൽ പുസ്തകത്തിന് വലിയൊരു ദൗത്യം കൂടി നിറവേറ്റാനുണ്ടെന്നാണ് എഴുത്തുകാരന്റെ അഭിപ്രായം. മത സൗഹാർദം വിളിച്ചോതുന്ന കൃതിയാണ് ദൈവത്തിന്റെ പുസ്തകം. മതങ്ങളുടെ അതിരുകൾക്കപ്പുറം മനുഷ്യനെ പരിഗണിക്കേണ്ടതിന്റെ ആവശ്യമാണ് പുസ്തകം മുന്നോട്ടു വെക്കുന്നത്