അവല്‍ ഉപ്പുമാവ്

images

വേണ്ട സാധനങ്ങള്‍ 


  അവല്‍  :  1/4 കി

തേങ്ങ     :    1

പച്ച മുളക് : 5 എണ്ണം

ഇഞ്ചി     : ഒരു ചെറിയ കഷണം

കറി വേപ്പില : 50 ഗ്രാം

ജീരകം       : 1 സ്പൂണ്‍

കടുക്      : 2 സ്പൂണ്‍

വെളിച്ചെണ്ണ  : 2 സ്പൂണ്‍

ഉപ്പുപൊടി  : ആവശ്യത്തിന്


                 അവല്‍ തേങ്ങ ചേര്‍ത്തു നന്നായി തിരുമ്മുക. അതിനു ശേഷം ചീനച്ചട്ടിയില്‍ എണ്ണ ഒഴിച്ച്, കടുക് പൊട്ടിച്ചതിന് ശേഷം, അതില്‍  ജീരകം- ചെറുതായി അരിഞ്ഞ പച്ച മുളക്- ഇഞ്ചി-വേപ്പില എന്നിവ  കൂടി ചേര്‍ത്തു നന്നായി മൊരിക്കുക. അതില്‍ നേരത്തെ തിരുമ്മി വെച്ച അവലും ഉപ്പുപൊടിയും ചേര്‍ത്തു നന്നായി ഇളക്കുക. ആവശ്യമെങ്കില്‍ അല്പം വെള്ളം കൂടി തളിക്കാം. അപ്പോള്‍ നല്ല മയം കിട്ടും. അവല്‍ ഉപ്പുമാവ് തയ്യാര്‍ !

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English